വര്‍ഷങ്ങള്‍ക്ക് ശേഷം ഉലക നായകന്‍ കമല്‍ ഹാസന്‍ മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആയിരിക്കും.
ഇക്കാര്യത്തെപ്പറ്റി കമല്‍ ഹാസന്‍ തങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അനുയോജ്യമായ കഥ ലഭിക്കുമ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അഭിനേതാക്കള്‍ക്ക് വേണ്ടി ഒരു കഥയുണ്ടാക്കാന്‍ തങ്ങളില്ലെന്നും അദ്ദേഹത്തിന്റെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന നല്ല സിനിമ ഒരുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബോബി-സഞ്ജയ് പറഞ്ഞു.
ഡേറ്റ് ഒരു പ്രശ്‌നമല്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഈ പ്രോജക്ട് ഏത് സമയം വേണമെങ്കിലും നടന്നേക്കാമെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ ചില മലയാള സിനിമകളുടെ ജോലി ചെയ്യാനുണ്ടെന്നും ആദ്യം അവ ചെയ്ത് തീര്‍ക്കുമെന്നും ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.
വി.കെ. പ്രകാശ് ആസിഫ് അലിയെ നായകനാക്കി നിര്‍മിച്ച ചിത്രമാണ് ബോബിസഞ്ജയ് തിരക്കഥയെഴുതിയതില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. അടുത്തതായി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം, പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ‘നാളെ രാവിലെ’ എന്ന ചിത്രം എന്നിവയ്ക്കും ഇവരാണ് തിരക്കഥ തയ്യാറാക്കുന്നത്.


