കമല്‍ഹാസനും ധനുഷും ഒന്നിക്കുന്നു

കോളിവുഡിന്റെ പ്രിയതാരങ്ങളായ കമലഹാസനും ധനുഷും ഒന്നിക്കുന്നു. എന്നാല്‍ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. കമല്‍ഹാസനെ നായകനാക്കി ധനുഷ് സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. നിരവധി സിനിമകളാണ് അടുത്തിടെ ധനുഷ് നിര്‍മിക്കുന്നത്.
ശിവകാര്‍ത്തികേയനെ നായകനാക്കി ധനുഷ് നിര്‍മിച്ച കാക്‌റhanushകി സട്ടൈ ഇപ്പോള്‍ തിയെറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷ് നിര്‍മാതാവാകുന്ന അടുത്ത ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍ . ധനുഷിന്റെ സഹോദരന്‍ ശെല്‍വരാഘവനായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഇതിനു ശേഷം കമല്‍ഹാസനെ നായകനാക്കി സിനിമ ഒരുക്കാനാണ് ധനുഷിന്റെ തീരുമാനം. സിനിമയില്‍ ധനുഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ട്.
നേരത്തെ ധനുഷ് നിര്‍മ്മിച്ച എതിര്‍ നീചാല്‍, വേലൈ ഇല്ലാ പട്ടാത്താരി എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ധനുഷിന്റെ അനേകന്‍ മികച്ച കലക്ഷനോടെ ഇപ്പോഴും തിയെറ്ററുകളിലുണ്ട്. ക്യാമറമാന്‍ കെ.വി. ആനന്ദ് സംവിധാനം ചെയ്ത അനേകനിലെ ധനുഷിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അമിതാഭ് ബച്ചനൊപ്പം ധനുഷ് അഭിനയിച്ച ബോളിവുഡ് ചിത്രം ഷമിതാഭും മികച്ച വിജയം നേടിയതാണ്.

Top