കമലഹാസന് ഇന്ന് 60ാം പിറന്നാള്‍

ഉലകനായകന്‍ കമലഹാസന്‍ അറുപതിന്റെ നിറവില്‍. 1960ല്‍, ജെമിനി ഗണേശനൊപ്പം കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയ അദ്ദേഹം ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.

1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന മലയാളചിത്രമുള്‍പ്പെടെ അഞ്ചുചിത്രങ്ങളില്‍ കമല്‍ ബാലതാരമായി അഭിനയിച്ചു. 1974 ല്‍ മലയാളത്തിലെ കന്യാകുമാരി എന്ന ചിത്രത്തില്‍ നായകനായി.

4 തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, 19 തവണ ഫിലിംഫെയര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Top