കനത്ത മഴ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

ഫത്തുല്ല (ബംഗ്ലാദേശ്): ഇന്ത്യ-ബംഗ്ലാദേശ് ഏക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഒരുപന്തു പോലും എറിയാന്‍ കഴിഞ്ഞില്ല. ആദ്യദിനവും മഴമൂലം മണിക്കൂറുകളോളം കളി തടസപ്പെട്ടിരുന്നു. 56 ഓവര്‍ മാത്രമാണ് ഒന്നാം ദിനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോകാതെ 239 റണ്‍സ് നേടിയിരുന്നു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും മുരളി വിജയിയുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്കിയിരിക്കുന്നത്. ധവാന്‍ 150 റണ്‍സോടെയും വിജയ് 89 റണ്‍സോടെയും ക്രീസിലുണ്ട്.

Top