കഥാപാത്രത്തിനായി ശരീരഭാരം കൂട്ടി അനുഷ്‌ക ഷെട്ടി

കഥാപാത്രത്തിന് വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലി എന്ന സിനിമയില്‍ പടുകിഴവിയുടെ വേഷത്തില്‍ എത്തിയ അനുഷ്‌ക ഇപ്പോഴിതാ തന്റെ സൈസ് സീറോ എന്ന പുതിയ ചിത്രത്തിനു വേണ്ടി ശരീരഭാരം കൂട്ടി എത്തിയിരിക്കുകയാണ്.

20 കിലോയാണ് അനുഷ്‌ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആര്യ നായകനാവുന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററില്‍ അനുഷ്‌കയെ കണ്ടവരെല്ലാം ഇത് അനുഷ്‌കയാണോ എന്നാണ് മൂക്കത്ത് വിരല്‍ വച്ച് ചോദിക്കുന്നത്.

ചിത്രത്തില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് അനുഷ്‌ക എത്തുന്നത്. കഥാപാത്രത്തിനായി അതികഠിന പരിശ്രമമാണ് അനുഷ്‌ക നടത്തിയിരിക്കുന്നത്.

സ്ത്രീകളില്‍ അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും തീയേറ്ററുകളില്‍ എത്തും.

തമിഴില്‍ ഇന്‍ജി ഇടുപ്പഴകി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. തെലുങ്ക് താരം നാഗാര്‍ജ്ജുനയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് സിനിമ റിലീസ് ചെയ്യുക.

Top