കത്തോലിക്ക സഭയില്‍ കാലോചിത മാറ്റങ്ങള്‍ :ദൈവം മായാജാലക്കാരനല്ലെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ കാലോചിത മാറ്റങ്ങള്‍ വരുത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രമങ്ങള്‍ ഒരു ചുവടു കൂടി മുന്നോട്ട്. മഹാവിസ്‌ഫോടന സിദ്ധാന്തവും പരിണാമ സിദ്ധാന്തവും ശാസ്ത്ര സത്യങ്ങളാണെന്ന് പ്രഖ്യാപനം. എന്നാല്‍, അതിനര്‍ഥം ദൈവമില്ലെന്നല്ല, ദൈവഹിതമാണ് എല്ലാത്തിനും പിന്നിലെന്ന് അനുബന്ധവും.

സൃഷ്ടി രഹസ്യത്തെക്കുറിച്ചുള്ള ബൈബിള്‍ കാഴ്ചപ്പാട് ശരിവയ്ക്കുന്ന ‘ഇന്റലിജന്റ് ഡിസൈന്‍’ സിദ്ധാന്തം പരോക്ഷമായി തള്ളിക്കളയുകയാണ് മാര്‍പാപ്പ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമി ബനഡകിക്റ്റ് പതിനാറാമന്‍ പിന്തുണച്ചിരുന്നത് ഈ സിദ്ധാന്തത്തെയായിരുന്നു.
പ്രപഞ്ചോത്പത്തിക്കു കാരണമായതെന്നു കരുതപ്പെടുന്ന മഹാവിസ്‌ഫോടന സിദ്ധാന്തവും, മനുഷ്യോത്പത്തിക്കു കാരണമായതെന്നു കരുതപ്പെടുന്ന ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും ബൈബിള്‍ പാഠത്തിനു വിരുദ്ധമാണെന്നും സൃഷ്ടിക്കു പിന്നില്‍ ദൈവം മാത്രമാണെന്നുമുള്ള വിശ്വാസമാണ് പരമ്പരാഗതമായി സഭ പിന്തുടരുന്നത്.

ഇതില്‍, ഡാര്‍വിന്‍ സിദ്ധാന്തത്തെ പലപ്പോഴായി ഭാഗികമായി അംഗീകരിക്കാനും തയാറായിരുന്നു. എന്നാല്‍, യൂറോപ്പിലെ ചില യാഥാസ്ഥിതിക െ്രെകസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും ബൈബിള്‍വിരുദ്ധമെന്നാരോപിച്ച് പരിണാമ സിദ്ധാന്തം പാഠ്യവിഷയങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top