കത്തി 100 കോടി ക്ലബില്‍ എത്തി

ചെന്നൈ: വിജയ് നായകനായ ദീപാവലി ചിത്രം കത്തി 100 കോടി ക്ലബില്‍ എത്തി. 12 ദിവസം കൊണ്ടാണ് ചിത്രം 100 കോടി കൊയ്തത്. സംവിധായകന്‍ എ.ആര്‍.മുരുകദോസിന് ഇത് ഹാട്രിക്കും. മുരുഗദോസിന്റെ തന്നെ വിജയ് ചിത്രം തുപ്പാക്കി 100 കോടി ക്ലബിലെത്തിയിരുന്നു. ഒപ്പം അടുത്തിടെ മുരുഗദോസിന്റെ ഹിന്ദി ചിത്രം ഹോളിഡേയും നൂറുകോടി ക്ലബില്‍ എത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നു 80.5 കോടിയും വിദേശത്തുനിന്നു 20 കോടിയുമാണ് കത്തിക്കു ലഭിച്ച കളക്ഷന്‍. ഇതില്‍ 65 കോടിയും ലഭിച്ചത് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്നു മാത്രമാണ്. ചിത്രത്തില്‍ വിജയ് ഇരട്ടറോളിലാണ് എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക.

Top