കത്തിയുടെ റിലീസ് അനിശ്ചിതത്വത്തില്‍

വിജയ്‌യുടെ ദീപാവലി ചിത്രം കത്തിയുടെ റിലീസ് അനിശ്ചിതത്വത്തില്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈസ പ്രൊഡക്ഷന്‍സും ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയും തമ്മിലുള്ള തെളിയിക്കപ്പെടാത്ത ബന്ധത്തിന്റെ പേരിലാണ് വിവാദം.

ചില തമിഴ് സംഘടനകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിര്‍മാതാക്കളുടെ പേര് ക്രെഡിറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പേര് നീക്കം ചെയ്തില്ലെങ്കില്‍ സംഘടനകളെ ചേര്‍ത്ത് സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ഇവര്‍ അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top