കത്തിയിലെ സോങ് പ്രമോ എത്തി

വിജയ് നായകനാകുന്ന കത്തിയിലെ സോങ് പ്രമോ ഇറങ്ങി. ഇതുവരെ വലിയ പ്രചരണ പരിപാടികള്‍ ഒന്നും നടത്താതെ ഇരുന്ന അണിയറക്കാര്‍ തീര്‍ത്തും അപ്രതീക്ഷിതമായണ് ഇന്നലെ പ്രമോ പുറത്തുവിട്ടത്. ചിത്രത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചിത്രം ദീപാവലിക്ക് തന്നെ ഇറങ്ങുവനാണ് സാധ്യത. എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ ശ്രീലങ്കന്‍ ബന്ധങ്ങളാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണം. ചിത്രത്തിന്റെ ട്രെയിലര്‍ പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.

Top