കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ് പ്രതി മധുസൂദനനന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയാണ് കീഴടങ്ങിയ മധുസൂദനന്‍.
ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെയാണ് കീഴടങ്ങല്‍. മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ സി.പി.എമ്മിന്റെ ഏറ്റവും ഉയര്‍ന്ന നേതാവാണു പയ്യന്നൂര്‍ ഏരിയ സെക്രട്ടറി മധുസൂദനന്‍.
വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണം ആരംഭിക്കുകയും നാലു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
തൊട്ടുപിന്നാലെ സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറിയെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.


