ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നിലവില്‍ കേസ് പരിഗണിക്കുന്നത്. എറണാകുളം സിബിഐ കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്നാണ് സിബിഐയുടെ ആവശ്യം. ഹര്‍ജി സുപ്രീം കോടതി പിന്നീട് പരിഗണിക്കും.
കതിരൂര്‍ മനോജ് വധം: കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍


