തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ ആഭ്യന്തര വിജിലന്‍സ് വിഭാഗം രൂപീകരിച്ചു. ജനറല്‍ മാനേജര്‍ നേതൃത്വം നല്‍കുന്ന മൂന്നംഗ വിജിലന്‍സ് സംഘമാണ് രൂപവത്കരിച്ചതെന്ന് പ്രസിഡന്റ് ജോയ് തോമസ് അറിയിച്ചു.
പരാതികള്‍ പരിശോധിക്കുന്ന സംവിധാനത്തെപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് വിഭാഗം രൂപീകരിച്ചത്. കണ്‍സ്യൂമര്‍ ഫെഡ്ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടക്കമുള്ളവ ഇനി വിജിലന്‍സ് വിഭാഗം അന്വേഷിക്കും.


