കണ്ണൂരില്‍ ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സാരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശിനി പാത്തു എന്ന ഫാത്തിമ (44)യെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 4.40ഓടെ കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലാണു സംഭവം. ഒരു യുവാവും ഇവരും തമ്മില്‍ പ്‌ളാറ്റ്‌ഫോമില്‍ വച്ച് തര്‍ക്കമുണ്ടായതായി ചില യാത്രക്കാര്‍ പറഞ്ഞു. ഒരാള്‍ ഓടിപ്പകുന്നതു കണ്ടവരുമുണ്ട്. ബോഗിയില്‍ തീ കണ്ട യാത്രക്കാരും റെയില്‍വെ ജീവനക്കാരും ഓടിയെത്തി തീ കെടുത്തുകയായിരുന്നു. മണ്ണെണ്ണയൊഴിച്ചാണു തീവച്ചത്. സീറ്റ് കത്തിനശിച്ച ബോഗി മാറ്റിയ ശേഷമാണ് ട്രെയിന്‍ ആലപ്പുഴയിലേക്കു പോയത്.

Top