കണ്ണൂര്‍: കണ്ണൂരില്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സി.പി.എമ്മിന്റെ ജനസ്വാധീനത്തെ ആര്‍.എസ്.എസിന് ഭയമാണ്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ആര്‍.എസ്.എസ് മനഃപൂര്‍വം ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്നതിനാലാണു യു.ഡി.എഫ് -ആര്‍.എസ്.എസിനെ സഹായിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടെന്ന് പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. സത്യത്തില്‍ ആര്‍.എസ്.എസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പല നേതാക്കളും സി.പി.എമ്മിലേക്ക് വരികയാണുണ്ടായതെന്നും ജയരാജന്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്കിടയില്‍ സി.പി.എമ്മിന് മതിപ്പ് ഉണ്ടാകുന്നതും പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ അംഗീകാരം ലഭിക്കുന്നതുമാണ് ആര്‍.എസ്.എസിനെ പ്രകോപിപ്പിക്കുന്നത്. കണ്ണൂരില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത് ആര്‍.എസ്.എസുകാരാണ്. കല്യാണം നടക്കുന്ന വീടുകളടക്കം പതിനാല് വീടുകളാണ് ആര്‍.എസ്.എസുകാര്‍ തകര്‍ത്തത്.
വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, അത് ബി.ജെ.പിക്കാരുടേതായാലും സി.പി.എമ്മുകാരുടേതായാലും പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടത്തുകയെന്നത് ആര്‍.എസ്.എസിന്റെ നയമാണെന്നും ജയരാജന്‍ പറഞ്ഞു


