കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജെറോമിന് ഡെങ്കിപ്പനി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജെറോമിന് ഡെങ്കിപ്പനി. രണ്ട് ദിവസം മുമ്പാണ് ജെറോമിനു രോഗം സ്ഥിരീകരിച്ചത്. ജെറോമിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ രണ്ട് സൈനിക ഡോക്ടര്‍മാരെ ഇറ്റലി ഇന്ത്യയിലേക്കു അയച്ചു. ജെറോമിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Top