കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ സലിം രാജ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

50,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യങ്ങളും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന ഉത്തരവും പ്രതികള്‍ക്ക് കോടതി നല്കിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ശനിയാഴ്ചയും കൊച്ചിയിലെ സിബിഐ ഓഫീസില്‍ പ്രതികള്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

ഉന്നത ബന്ധമുള്ള സലിം രാജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാകുമെന്നും സിബിഐ വാദിച്ചിരുന്നു. എന്നാല്‍ സിബിഐയുടെ വാദം കോടതി അംഗീകരിച്ചില്ല.

Top