നിഖില്‍ അദ്വാനിയുടെ ചിത്രത്തില്‍ കങ്കണ റണാവത് പോലീസാകുന്നു

ബോളിവുഡ് ക്യൂന്‍ കങ്കണ റണാവത് പൊലീസ് ആകുന്നു. നിഖില്‍ അദ്വാനിയുടെ പുതിയ ചിത്രത്തിലാണ് കങ്കണ പൊലീസ് വേഷത്തിലെത്തുന്നത്. ത്രില്ലറാണ് ചിത്രം. 2011ല്‍ പുറത്തിറങ്ങിയ ദ ഗേള്‍ വിത്ത് എ ടാറ്റൂ എന്ന ത്രില്ലറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. നിഖില്‍ കങ്കണയുമായി ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും കങ്കണ അഭിനയിക്കാന്‍ സമ്മതിച്ചുവെന്നുമാണ് സൂചനകള്‍. അടുത്ത വര്‍ഷം ചിത്രമെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിഖില്‍ അദ്വാനിയുടെ കാട്ടി ബാട്ടി എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കങ്കണ. കാട്ടി ബാട്ടിയിലെ കങ്കണയുടെ അഭിനയം നിഖിലിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. റംഗൂണാണ് കങ്കണയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം.

Top