മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 75.07 പോയന്റ് നഷ്ടത്തില്‍ 27954.80ലും നിഫ്റ്റി 8.15 പോയന്റ് താഴ്ന്ന് 8444.90ലുമാണ് ക്ലോസ് ചെയ്തത്.
1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1271 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, സിപ്ല, ഒഎന്‍ജിസി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലും എംആന്റ്എം, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.


