ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സ് 104 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 104.20 പോയന്റ് ഉയര്‍ന്ന് 27563.43ലും നിഫ്റ്റി 38.05 പോയന്റ് നേട്ടത്തില്‍ 8375.05ലുമാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് സൂചികയിലെ 30 ഓഹരികളില്‍ 21എണ്ണവും നേട്ടത്തിലായിരുന്നു. ജെറ്റ് എയര്‍വെയ്‌സ് 19 ശതമാനവും സണ്‍ ടിവി 11 ശതമാനവും നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, ഇന്‍ഫോസിസ് എന്നിവയും നേട്ടത്തിലായിരുന്നു.

അതേസമയം, ഐടിസി, എസ്ബിഐ, പവര്‍ ഗ്രിഡ് തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top