ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 59.60 പോയിന്റ് ഉയര്‍ന്ന് 26,489.45 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 27.5 പോയിന്റ് ഉയര്‍ന്ന് 7906.90 എന്ന നിലയിലെത്തി. ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. ബിഎസ്‌യില്‍ 485 ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോള്‍ 142 എണ്ണം താഴോട്ടുപോയി.

സ്റ്റര്‍ലൈറ്റ്, എന്‍ ടി പിസി, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റാ സ്റ്റീല്‍, ഓഹരികള്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയപ്പോള്‍ ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞു.

Top