മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 220 പോയന്റ് ഉയര്‍ന്ന് 28879ലെത്തി. 67 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചികയില്‍ 8767ലാണ് വ്യാപാരം നടക്കുന്നത്. 702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭേല്‍, സെസ സ്റ്റെര്‍ലൈറ്റ്, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍. അതേസമയം, ബജാജ് ഓട്ടോ, എംആന്റ്എം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.


