ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 473.47 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് സൂചിക 29220.12 ലും 160.75 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8844.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറാഴ്ചക്കിടെ ഇതാദ്യമായാണ് സൂചികകള്‍ ഇത്രയും ഉയരത്തിലെത്തിയത്.

പൊതുമേഖല ബാങ്ക് ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഓയില്‍ ഇന്ത്യ, ഐഎഫ്‌സിഐ, ടാറ്റ പവര്‍, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഗെയില്‍, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടോറന്റ് ഫാര്‍മ, ഇമാമി, ഭാരത് ഫോര്‍ജ്, സണ്‍ ടിവി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Top