ഓഹരി വിപണികളില്‍ വീണ്ടും നഷ്ടം

മുംബൈ: ഒരു ദിവസത്തെ നേട്ടത്തിനൊടുവില്‍ ആഭ്യന്തര ഓഹരി വിപണികളില്‍ നഷ്ടം. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 275 പോയിന് ഇടിഞ്ഞ് 26,361 എന്ന നിലയിലെത്തി. ദേശീയ സൂചിക നിഫ് 84 പോയിന്റ് നഷ്ടത്തോടെ 7,876 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഹിന്‍ഡാല്‍കോ, ടാ സല്‍, ഭെല്‍, ഡി.എല്‍.എഫ്, ടാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തി. യൂറോപ്പിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് ആഗോള വിപണികളിലുണ്ടായ മാന്ദ്യമാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്.

അതേസമയം, രണ്ടാം പാദത്തില്‍ ഏഴു ശതമാനത്തിന വളര്‍ച്ച കൈവരിക്കാനായത് ഇന്‍ഫോസിസിന് ഓഹരി വില ഉയര്‍ത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായി. 10 പൈസ ഇടിഞ്ഞ് 61 രൂപ 15 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

Top