ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണികള്‍ വന്‍ മുന്നേറ്റത്തില്‍. മുംബൈ സൂചിക ഇന്നു 350 പോയന്റിലേറെ ഉയര്‍ന്ന് 27,706ല്‍ എത്തി. നിഫ്ടി 100 പോയന്റ് ഉയര്‍ന്ന് 8275ലും എത്തി. വ്യാപാരം പുരോഗമിക്കുകയാണ്.

ആക്‌സിസ് ബാങ്ക്, ബിഎച്ച്ഇഎല്‍, ബജാജ് ഓട്ടൊ, സിപ്ല, കോള്‍ ഇന്ത്യ, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഗെയില്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഐടിസി, മാരുതു സുസുക്കി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സണ്‍ ഫാര്‍മ, ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, വിപ്രൊ എന്നിവയെല്ലാം നേട്ടമുണ്ടാക്കി. എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടത്തിലാണ്.

Top