ഓഹരി വിപണികളില്‍ നഷ്ടം

മുംബൈ: റെയില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സ് സൂചിക 35 പോയന്റ് താഴ്ന്ന് 28972ലും നിഫ്റ്റ് സൂചിക 12 പോയന്റ് താഴ്ന്ന് 8754ലുമാണ് വ്യാപാരം നടക്കുന്നത്.

റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള എല്ലാ കമ്പനികളുടെയും ഓഹരികള്‍ നഷ്ടത്തിലാണ്. 371 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 126 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെസ് സ്‌റ്റെര്‍ലൈറ്റ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഭേല്‍, ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top