ഓഹരി വിപണികളില്‍ ഇടിവ്

മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ ഇടിവ്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 162.83 പോയിന്റ് ഇടിഞ്ഞ് 26,134.55 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ ഇടിവാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

ദേശീയ സൂചിക നിഫ്റ്റി 48.45 പോയിന്റ് ഇടിഞ്ഞ് 7811.50 എന്ന നിലയിലെത്തി. ഐടി, ടെക് മേഖലകളിലെ ഓഹരികള്‍ മാത്രമാണ് നേട്ടം കൈവരിച്ചത്. ഹീറോ മോട്ടോ കോര്‍പ്പ്, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍, ടി സി എസ് ഓഹരികള്‍ മുന്നേറ്റം നടത്തി. അതേസമയം, വിപ്രോ, സിപ്ല, ഡോ റെഡ്ഡി, മഹീന്ദ്ര ആന്‍ഡ്, ഭാര്‍തി എയര്‍ടെല്‍ ഓഹരികള്‍ ഇടിഞ്ഞു.

Top