ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷേര്‍ഖാനെ ബിഎന്‍പി പാരിബാസ് ഏറ്റെടുക്കുന്നു

മുംബൈ: ഓഹരി ബ്രോക്കിങ് സ്ഥാപനമായ ഷേര്‍ഖാനെ ഫ്രഞ്ച് ബാങ്കായ ബിഎന്‍പി പാരിബാസ് ഏറ്റെടുക്കുന്നു. 2240 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. ഇരുസ്ഥാപനങ്ങളുടെയും ഓഹരി ഉടമകള്‍ ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

അക്കൗണ്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏഴ് ശതമാനം വിപണി വിഹിതമുള്ള ഷേര്‍ഖാന്‍ രാജ്യത്തെ മൂന്നാംസ്ഥാനത്തുള്ള റിട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമാണ്.

ബിഎന്‍പി പാരിബാസിന്റെ വ്യക്തിഗത നിക്ഷേപ വിഭാഗത്തിന്റെ ഭാഗമായാണ് ഷേര്‍ഖാന്‍ പ്രവര്‍ത്തിക്കുക.

Top