മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച തുടക്കം. സെന്‍സെക്‌സ് സൂചിക 302.65 പോയിന്റ് നേട്ടത്തോടെ 28,260.14ലും നിഫ്റ്റി 95.25 പോയിന്റ് ഉയര്‍ന്ന് 8,586.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മഹാവീര ജയന്തി, ദു:ഖവെള്ളി എന്നിവ കാരണം ഇന്നും നാളെയും വിപണിയില്‍ വ്യാപാരമുണ്ടാവില്ല.


