ഓസ്‌ട്രേലിയയില്‍ ചുഴലിക്കൊടുങ്കാറ്റ് ദിനങ്ങള്‍ : ആശങ്കയോടെ ജനങ്ങള്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ഇനി ചൂഴലിക്കൊടുങ്കാറ്റിന്റെ ദിനങ്ങളാണ്. ക്യൂന്‍സ് ലാന്‍ഡിലെ ജനങ്ങള്‍ ഭീതിയിലാണ്, അഞ്ചു കൊടുങ്കാറ്റുകളാണ് വരാന്‍ പോകുന്നത്. നാലെണ്ണവും കോറല്‍ കടലിലും മറ്റൊന്ന് ഗള്‍ഫ് തീരത്തും

കൂടുതല്‍ ശക്തി പ്രാപിക്കുന്ന കാറ്റ് വീശില്ലെന്ന് കാലാവസ്ഥ അധികൃതര്‍ പറയുന്നുണ്ട്. ഒരെണ്ണം ജനുവരി പകുതിയോടെ വീശിയടിക്കും. പ്രദേശത്ത് താമസിക്കുന്നവര്‍ കൊടുങ്കാറ്റിനെ നേരിടുവാന്‍ മുന്നറിയിപ്പ് എടുത്തു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കൊടുങ്കാറ്റിലൂടെ ഏകദേശം 1 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഓസ്‌ട്രേലിയയില്‍ കൊടുങ്കാറ്റ് സീസണ്‍ നവംബര്‍ ഒന്നു മുതല്‍ ഏപ്രില്‍ 30 വരെയാണ്

Top