ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍, ബ്രാഡ് ഹഡ്ഡിന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹഡ്ഡിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സിഡിനി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഹഡ്ഡിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

അതെസമയം ബിഡ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സിന് വേണ്ടിയുളള കളിതുടരും.

ആഷസ് പരമ്പരയിലെ നാണം കെട്ട തോല്‍വി വിരമിക്കല്‍ തീരുമാനം എടുക്കാന്‍ എളുപ്പമാക്കിയെന്നും ഈ തീരുമാനത്തില്‍ ദുഖിക്കുന്നില്ലെന്നും ഹഡ്ഡിന്‍ വ്യക്തമാക്കി.

2001ല്‍ സിംബാബ് വെയ്‌ക്കെതിരെ ഏകദിന മത്സരത്തിലാണ് ഹഡ്ഡിന്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ശേഷം 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി ട്വന്റിയിലും 2008ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ടെസ്റ്റിലും അരങ്ങേറി.

66 ടെസ്റ്റുകളില്‍ നിന്നും 3,266 റണ്‍സും നേടിയിട്ടുണ്ട്. 37കാരനായ താരം ഈ വര്‍ഷം മെയ്യില്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. 126 ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച ഹഡ്ഡിന്‍ മാര്‍ച്ചില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഏകദിനം കളിച്ചത്. 126 ഏകദിനങ്ങളില്‍ നിന്നുമായി 170 ക്യാച്ചുകളും 11 സ്റ്റംമ്പിഗുകളും 3,122 റണ്‍സുമാണ് ബ്രാഡ് ഹഡ്ഡിന്റെ സമ്പാദ്യം.

ആഷ്‌സ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് മതിയാക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ഹഡ്ഡിന്‍. നേരത്തെ ഷൈന്‍ വാട്‌സണ്‍, ക്രിസ് റോജേഴ്‌സ്, മൈക്കിള്‍ ക്ലാര്‍ക്ക് എന്നിവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.

Top