ഓര്‍ഡിനറി ടീം വീണ്ടുമെത്തുന്നു

കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ച് വീണ്ടും എത്തുന്നു. ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീത് തന്നെയാണ് വീണ്ടും സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ ബിജു മേനോനേയും കുഞ്ചാക്കോ ബോബനെയും ഒന്നിപ്പിക്കുന്നത്. സംവിധായകന്‍ സുഗീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു പ്രണയ ചിത്രമാണ് പുതിയത്. ഓര്‍ഡിനറിയ്ക്ക് തിരക്കഥയെഴുതിയ നിഷാദ് കോയ തന്നെയാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനും തിരക്കഥയെഴുതുന്നത്. നായികമാരെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ ഗെവിയുടെ പശ്ചാത്തലത്തിലാണ് ഓര്‍ഡിറി ഒരുങ്ങിയതെങ്കില്‍ പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായും ശ്രീലങ്കയുമാണ്.

സുഗീതിന്റെ ത്രീ ഡോട്‌സിലും ബിജു മേനോനും ചാക്കോച്ചനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ജോണി ആന്റണിയുടെ ഭയ്യാ ഭയ്യായില്‍ ആണ് ബിജു മേനോനും ചാക്കോച്ചനും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. അതേസമയം ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്.

Top