ഓപ്ര ബ്രൗസര്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ 20 കൊല്ലമായി കംപ്യൂട്ടര്‍, മോബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമായിരുന്ന ഓപ്ര (ഛുലൃമ) ബ്രൗസറിനെ വില്‍ക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍. ബ്രൗസറില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടാത്തതാണ് തീരുമാനത്തിനു കാരണം.

എന്നാല്‍ തങ്ങളുടെ കമ്പനിയില്‍ ചിലര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെ ഓപ്രയുടെ ഓഹരി വില ഉയര്‍ത്താമെന്നു കരുതുന്നതുകൊണ്ടുമാണ് വില്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ ഡയറക്റ്റര്‍മാര്‍ പറഞ്ഞു.

ഗൂഗിളിന്റെ ക്രോം, മൈക്രോസോഫ്റ്റിന്റെ എഡ്ജ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് എക്‌സ്പ്‌ളോറര്‍, ആപ്പിളിന്റെ സഫാരി എന്നിവ കൈയ്യടക്കിവച്ചിരിക്കുകയാണ് ബ്രൗസര്‍ മേഖല. ഇപ്പോള്‍ ഫയര്‍ഫോക്‌സ് മോസില നാലാം സ്ഥാനത്തുണ്ട്. ഇവയ്ക്കിടയില്‍ ഞെരുങ്ങി കഴിയുന്ന ഓപ്ര അഞ്ചാം സ്ഥാനത്താണ്.

ഒരു കാലത്ത് പലരുടെയും പ്രിയ ബ്രൗസര്‍ ആയിരുന്നു ഓപ്ര. പ്രത്യേകിച്ചും മൊബൈലില്‍. ടച്ച് സ്‌ക്രീനുകളുടെ വരവിനു മുമ്പ് മൊബൈലുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവിര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു ഏറെ പ്രിയപ്പെട്ട ഓപ്ര മിനിയുടെ സാന്നിധ്യം. ഇന്നും ഈ ബ്രൗസ്രര്‍ നല്ല പെര്‍ഫോമന്‍സ് നടത്തുന്നുണ്ടെങ്കിലും എതിരാളികള്‍ക്കൊപ്പം ശ്രദ്ധ നേടാനാകുന്നില്ല.

ഓപ്ര സോഫ്റ്റവെയര്‍ വാങ്ങാന്‍ സാധ്യതയുള്ള കമ്പനികളുടെ പട്ടികയില്‍ യാഹൂവിന്റെ പേരും കാണുന്നു. ഇന്‍ഡ്യയുടെ സ്വന്തം മൈക്രോമാക്‌സ് പോലെയുള്ള കമ്പനികള്‍ക്ക് ഇന്റര്‍നെറ്റിനെ അടുത്തറിയാവുന്ന ഒരു കമ്പനിയുടെ സാന്നിധ്യം വേണമെന്നു തോന്നുന്നുണ്ടെങ്കില്‍ ഇതൊരു സുവര്‍ണ്ണ അവസരമാണ്.

Top