ഓപ്പയുടെ 4ജി സപ്പോര്‍ട്ട് സ്മാര്‍ട്ട് ഫോണുകള്‍

ഓപ്പയുടെ രണ്ട് പുതിയ 4ജി സപ്പോര്‍ട്ട് സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിച്ചു. ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ആമസോണിലൂടെയുമാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതക്കളായ ഓപ്പ ഫോണ്‍ എത്തിക്കുക.

ഒപ്പോ എന്‍ 3, ആര്‍ 5 എന്നീ മോഡലുകളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഒരോ പോലെ മുന്‍ ക്യാമറയായും പിന്‍ ക്യാമറയായും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എന്‍ 3യുടെ പ്രത്യേകത 38,760 രൂപയാണ് വില. ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ എന്നാണ് ആര്‍ 5നുള്ള വിശേഷണം. 29990 രൂപയാണ് ഈ ഫോണിന്റെ വില.

ഡിസംബറിലാണ് ഈ രണ്ടു ഫോണുകളും ഇന്ത്യയില്‍ ലഭിക്കുക. 4.85 എംഎം വിഡ്ത്താണ് ആര്‍ 5 ന് ഉള്ളത്. ഇറക്കിയ ഇരു ഫോണുകളും 4 ജിയില്‍ പ്രവര്‍ത്തിക്കുന്നതാണ്.

Top