തിരുവനന്തപുരം: ഓണപ്പരീക്ഷ സെപ്റ്റംബര്‍ ഏഴ് മുതല്‍ 15വരെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗത്തില്‍ തീരുമാനമായി.
ഓണപ്പരീക്ഷ ഓണത്തിന് മുമ്പ് നടത്തണമെന്ന നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് വെച്ചെങ്കിലും അധ്യാപക സംഘടനകള്‍ ഇതിനെ എതിര്‍ത്തു.
പാഠപുസ്തക വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഓണത്തിന് മുമ്പ് പരീക്ഷ നടത്തുന്നതില്‍ അസൗകര്യം ഉണ്ടെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഓണത്തിന് ശേഷം പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.


