ഒഴുകി നടക്കുന്ന വീടിനെക്കുറിച്ചോ കുടുംബജീവിതത്തെ കുറിച്ചോ ചിലപ്പോള്‍ ആരും കേട്ടു കാണുവാന്‍ വഴിയില്ല. എന്നാല്‍ സിവിലൈസേഷന്റെ ഭാഗമായി ഒഴുകി നടക്കുന്ന വീടാണ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. 1992ലാണ് 12 പ്ലാറ്റ്‌ഫോമുകളുള്ള ഒഴുകി നടക്കുന്ന വീട് നിര്‍മ്മിച്ചത്. ഒഴുകി നടക്കുന്ന വീടിന് ഫ്രീഡം കൗവ് എന്ന് പേരിട്ടിട്ടുണ്ട്.
വെയ്ന്‍ ആദം -കാതറീന്‍ ദമ്പതികളാണ് വീടിന്റെ ഉടമകള്‍. പൂര്‍ണമായും തടികൊണ്ടു നിര്‍മ്മിച്ച വീട് ഗ്രീന്‍ ഹൗസായി തന്നെ നിലനിര്‍ത്തിക്കൊണ്ടു പോകുന്നു. ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് കണക്ട് ചെയ്യാന്‍ വുഡന്‍ പാത്ത് വേയും നിര്‍മ്മിച്ചിട്ടുണ്ട്.
വീട്ടിലേക്കുള്ള വൈദ്യുതിയുടെ കാര്യമാണെങ്കില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചാണ് വൈദ്യുതിയ്ക്ക് പരിഹാരം കാണുന്നത്. മഴയുള്ള സമയങ്ങളില്‍ മഴവെള്ളം പൂര്‍ണ്ണമായും സംഭരിച്ചാണ് ഇവര്‍ വര്‍ഷം കഴിച്ചു കൂട്ടുന്നത്. ഇവരുടെ ഈ കൊച്ചു ‘ ദ്വീപില്‍’ തന്നെ ഇവരുടെ ആവശ്യത്തിനു വേണ്ടിയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.
20 വര്‍ഷമായി ഇവര്‍ ഈ ഒഴുകി നടക്കുന്ന വീട്ടില്‍ തന്നെയാണ് താമസം ഇവര്‍ക്ക് മറ്റൊരു സ്ഥലത്തേയ്ക്കും പോകണമെന്നില്ല. ഇവിടെ നിരവധി കോസ്റ്റല്‍ പക്ഷികളും എല്ലാം ഉണ്ട്. നല്ലൊരു പൂന്തോട്ടവും ഈ ഫ്‌ളോട്ടിംഗ് വീടില്‍ ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു


