ഒരു സ്പൂണ്‍ പാല്‍പൊടി എടുത്ത കുട്ടിക്കും മാതാവിനും ക്രൂരമര്‍ദ്ദനം

ആഗ്ര: ആഗ്രയില്‍ പാല്‍പ്പൊടി കട്ടെടുത്തെന്നാരോപിച്ച് 8 വയസായ കുട്ടിക്കും അമ്മക്കും ഇരുമ്പുദണ്ഡ് കൊണ്ട് ക്രൂര മര്‍ദനം. അംഗപരിമിതിയുള്ള അമ്മ ജോലിക്കു നിന്നിരുന്ന വീട്ടിലെ അധ്യാപകയും ഭര്‍ത്താവുമാണ് ഇവരെ മര്‍ദനത്തിരയാക്കിയത്.

സ്ത്രീ ജോലിക്കു നിന്ന വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി ടിവി ദൃശ്യങ്ങളിലൂടെ കളവ് കണ്ടെത്തിയ ദമ്പതികള്‍ ആദ്യം അമ്മയേയും പിന്നീട് കുട്ടിയേയും ക്രൂരമായ മര്‍ദനത്തിരയാക്കുകയായിരുന്നു.
എന്റെ സാരിയും മകന്റെ ഷര്‍ട്ടും ഊരിക്കളഞ്ഞ് ഇരുമ്പുദണ്ഡുകൊണ്ട് അവര്‍ അടിച്ചു. ആരോടെങ്കിലും ഇതേക്കുറിച്ച് പറഞ്ഞാല്‍ കൂടുതല്‍ ശിക്ഷ ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി മര്‍ദനത്തിരയായ സ്ത്രീ പറഞ്ഞു.

ഒരു സ്പൂണ്‍ പാല്‍പ്പൊടി മോഷ്ടിച്ചതിനാണ് അമ്മയേയും കുട്ടിയേയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പൊലീസ്ആദ്യം തയ്യാറായില്ലെന്നും സംഭവസ്ഥലത്തെ ത്താനുള്ള പെട്രോളിന്റെ പൈസ ഇരകളില്‍ നിന്നും ഈടാക്കിയതായും ആരോപണമുണ്ട്.

Top