ഒരു മാസത്തിനിടെ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയതത് 100 കര്‍ഷകര്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആത്മഹത്യ ചെയതത് 100 കര്‍ഷകര്‍. ആഗസ്ത് മാസം വരെ 55 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പ്രദേശത്ത് സെപ്തംബര്‍ 7ാം തിയ്യതിയോടുകൂടിയത് മരണ സംഖ്യ 666 ആയി തീര്‍ന്നു. 2014 ലെ കണക്കു പ്രകാരം ഇത് 674 ആയിരുന്നു.

സെപ്തംബര്‍മാസം ആദ്യ ആഴ്ച 32 പേരാണ് ആത്മഹത്യ ചെയതതത്. ആഗസ്തമാസം വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിവാരം 17 ആളുകളാണ് ശരാശരി ആത്മഹത്യ ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ പരിശോധിച്ചാല്‍ ഉത്തര കര്‍ണാടകയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്. ബിജെപി ഭരിക്കുന്ന മഹാരാഷട്രയില്‍ ഗ്രാമവാസികള്‍ക്ക് ടാങ്കറുകള്‍ വഴിയാണ് വെള്ളം ലഭിക്കുന്നതെങ്കിലും അവിടെ വരള്‍ പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ സാഹചര്യം വ്യത്യസ്തമാണ് .പ്രത്യേകിച്ചും അതിര്‍ത്തി ഗ്രാമങ്ങളില്‍.

‘കര്‍ണാടക സര്‍ക്കാര്‍ ഞങ്ങളെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നില്ല. അതേ സമയം 10 കിലോ മീറ്ററിനപ്പുറം മഹാരാഷ്ട്രയിലെ ഗ്രമാങ്ങളില്‍ സര്‍ക്കാര്‍ ജലം നല്‍കുന്നു. മഹാരാഷ്ട്രയില്‍ സാധ്യമെങ്കില്‍ എന്തുകൊണ്ട് കര്‍ണാടകയില്‍ സാധ്യമല്ല ‘ ഹുല്‍സൂര്‍ ഗ്രമാപഞ്ചായത്ത് കൗണ്‍സില്‍ അംഗമായ ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടു.

Top