നേതാക്കള്‍ക്കെതിരെ തന്റെ കൈവശം ബോംബൊന്നുമില്ല: പി.സി. ജോര്‍ജ്

തിരുവനന്തപുരം: ഭരണപക്ഷത്തേയൊ പ്രതിപക്ഷത്തേയൊ ഒരു നേതാവിനുമെതിരെ തന്റെ കൈവശം ബോംബൊന്നുമില്ലെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുന്ന ഒരു നടപടിയിലേയ്ക്കും നീങ്ങരുതെന്നു തന്നെ അനുകൂലിക്കുന്നവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം എംഎല്‍എ ഹോസ്റ്റലിലെ പി.സി.ജോര്‍ജ് അനുകൂലികളുടെ യോഗം നിയമസഭ സെക്രട്ടറിയേറ്റ് തടഞ്ഞു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ടി.എസ്.ജോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പഴയ കേരള കോണ്‍ഗ്രസ്-സെക്കുലര്‍ വിഭാഗം നേതാക്കളുടെ യോഗമാണു സെക്രട്ടറിയേറ്റ് തടഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്ക് എംഎല്‍എ ഹോസ്റ്റല്‍ വേദിയാക്കരുതെന്നു സെക്രട്ടറിയേറ്റ് നേതാക്കളോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു യോഗം സെക്കുലറിന്റെ പഴയ പാര്‍ട്ടി ഓഫീസില്‍ ചേരാന്‍ തീരുമാനിച്ചു.

Top