ഐ ലീഗ്: ഷില്ലോംഗ് ലാജോംഗിനു തകര്‍പ്പന്‍ ജയം

മുംബൈ: ഐ ലീഗ് ഫുട്‌ബോളില്‍ മുംബൈ എഫ്‌സിയ്‌ക്കെതിരെ ഷില്ലോംഗ് ലജോംഗിനു തകര്‍പ്പന്‍ ജയം. മുംബൈയെ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കാണ് ലജോംഗ് തകര്‍ത്തത്. ട്രിനിനാഡ് ആന്‍ഡ് ടോബാഗോ താരം കോര്‍ണെല്‍ ഗ്ലെനിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് മുംബൈയെ തളച്ചത്. 20, 51 മിനിറ്റുകളിലാണ് ഗ്ലെന്‍ ഗോള്‍ നേടിയത്. ലജോംഗിനായി പെന്‍ ഒര്‍ജി(24-ാം മിനിറ്റ്), സോഡിഗ്ലിയാന(48-ാം മിനിറ്റ്), സൂസ സില്‍വ(90-ാം മിനിറ്റ്), മിലന്‍ സിംഗ്(90-ാം മിനിറ്റ്) എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി.

Top