ഐ നവംബര്‍ അവസാനം എത്തും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. വിക്രം വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഐ നവംബര്‍ അവസാനം പുറത്തിറങ്ങുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആസ്‌കാര്‍ രവിചന്ദ്രന്‍.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിന് പുറമേ, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി എത്തുന്നുണ്ട്. ഇതിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. നവംബര്‍ അവസാനത്തോടെ ചിത്രം പുറത്തിറങ്ങും.

ആമി ജാക്‌സണാണ് ചിത്രത്തിലെ നായിക. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

Top