കൊച്ചി: തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചുവെന്ന് റിപ്പോര്‍ട്ട്. എംജി സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റിയന് റിപ്പോര്‍ട്ട് കൈമാറി.
ഐ.ജി കോപ്പിയടിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പരീക്ഷാ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററും വൈസ് പ്രിന്‍സിപ്പലടക്കമുള്ള ഉദ്യോഗസ്ഥരുമാണ് ഐജിക്കെതിരെ മൊഴി നല്‍കിയത്.
അന്വേഷണത്തിനായി കളമശേരി സെന്റ് പോള്‍സ് കോളജിലെത്തിയ ഡെപ്യൂട്ടി രജിസട്രാര്‍ ഇന്‍വിജിലേറ്റര്‍ അടക്കം അഞ്ച് പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു.


