ഐ.എസ്.എല്‍ ഫുട്‌ബോളിന്റെ ട്രോഫി അവതരിപ്പിച്ചു

മുംബൈ: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ലീഗ്(ഐ.എസ്.എല്‍) ഫുട്‌ബോളിന്റെ ട്രോഫി അവതരിപ്പിച്ചു. കിക്കോഫിന് ഒരാഴ്ച ബാക്കിനില്‍ക്കേയാണ്, മുംബൈയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ എട്ട് ഫ്രാഞ്ചൈസികളുടെയും മാര്‍ക്വീ പ്ലെയേഴ്‌സിന്റെ സാന്നിധ്യത്തില്‍ നിത അംബാനി ട്രോഫി അനാവരണം ചെയ്തത്.

അലക്‌സാന്‍ഡ്രോ ഡെല്‍പിയറോ(ഡല്‍ഹി ഡൈനാമോസ്), ഫ്രെഡറിക് ലുങ്ബര്‍ഗ്(മുംബൈ സിറ്റി), ഡേവിഡ് ട്രെസെഗെ(പുണെ സിറ്റി), റോബര്‍ട്ട് പിയറി(ഗോവ എഫ്.സി.), ഡേവിഡ് ജയിംസ്(കേരള ബ്ലാസ്‌റ്റേഴ്‌സ്), ജോണ്‍ കാപ്‌ഡെവിയ(നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്), ലൂയിസ് ഗാര്‍സിയ(അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത), മിഖായേല്‍ സില്‍വെസ്റ്റര്‍(ചെന്നൈയിന്‍ എഫ്.സി.) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയോട് സാദൃശ്യമുള്ള വെള്ളിനിറത്തിലുള്ളതാണ് ഐ.എസ്.എല്ലിന്റെയും ട്രോഫി.

Top