ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസീലന്‍ഡ് മൂന്നാമതുമുണ്ട്.
ആദ്യ പത്ത് ബാറ്റ്‌സ്മാന്മാരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ വിരാട് കോലിയാണ്. ബൗളര്‍മാരില്‍ ആദ്യപത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ല.
ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് ആരംഭിക്കാനിരിക്കേ, ടെസ്റ്റില്‍ വിജയിക്കാനായാല്‍ ഇംഗ്ലണ്ടിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാകും.


