ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്ത്

ഇസ്ലാമാബാദ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക ടീമുകളെ പിന്തള്ളിയാണ് പാകിസ്താന്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ റാങ്കിംഗില്‍ ഇത്ര വലിയ മുന്നേറ്റം നടത്തുന്നത്.

അബുദായില്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയമാണ് പാകിസ്താന്‍ റാങ്കിംഗില്‍ മുന്നേറാന്‍ കാരണം. 20 വര്‍ഷത്തിന് ശേഷമാണ് പാകിസ്താന്‍ ഓസീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ആറ് റേറ്റിംഗ് പോയിന്റ് നഷ്ടമായെങ്കിലും ഓസ്‌ട്രേലിയ രണ്ടാംസ്ഥാനം നിലനിര്‍ത്തി. അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ആറാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡും വെസ്റ്റിന്‍ഡീസുമാണ് ഇന്ത്യക്ക് പിന്നിലുള്ള പ്രമുഖര്‍. 124 പോയന്റുമായി ദക്ഷിണാഫ്രിക്ക തന്നെയാണ് റാങ്കിംഗില്‍ മുന്നില്‍. 104 പോയന്റുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 101 പോയന്റുമായി ശ്രീലങ്ക അഞ്ചാമതുമാണ്

Top