ഐശ്വര റായുടെ മേക്കപ്പ്മാന് ദിവസ ശമ്പളം ഒരു ലക്ഷം

ഐശ്വര്യ റായ്യുടെ മേക്കപ്പ്മാന് ഒരു ദിവസം ശമ്പളം ഒരു ലക്ഷം രൂപ. ഐശ്വര്യ ഏതു ചിത്രത്തില്‍ അഭിനയിക്കുകയാണെങ്കിലും സ്വന്തമായി മേക്കപ്പ്മാനെയും കൊണ്ടുവരും. സിനിമയിലെ മേക്കപ്പ്മാന് പുറമെയാണ് ഈ പേഴ്‌സണല്‍ മേക്കപ്പ് മാന്‍. പരസ്യങ്ങളിലും മറ്റുമൊക്കെ ഈ മേക്കപ്പ് മാനാണത്രെ ഐശ്വര്യയെ സുന്ദരിയാക്കുന്നത്. വിദേശത്ത് നിന്നും പരിശീലനം നേടിയ ആളാണത്രേ വിശ്വസുന്ദരിയുടെ മേക്കപ്പ്മാന്‍. സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പ്രാധാന്യം ദിവസം ചെല്ലുംതോറും വര്‍ധിക്കുകയാണ്. മികവു പുലര്‍ത്തുന്ന ആളുകളുടെ ലഭ്യത കുറവായതാണ് വന്‍ പ്രതിഫലത്തിനുള്ള കാരണം.
മമ്മൂട്ടിയെ സ്‌ക്രീനില്‍ സുന്ദരനാക്കാന്‍ വിഷ്വല്‍ എഫക്റ്റിന് ചെലവഴിക്കുന്നത് പത്ത് ലക്ഷം രൂപയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Top