അഞ്ച് വര്‍ഷത്തിന് ശേഷം ഐശ്വര്യറായ് ബച്ചന്‍ തിരിച്ചെത്തുന്ന ചിത്രമായ ജാസ്ബയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ഐശ്വര്യാ റായ് അഭിനയിക്കുന്നത്.
ആക്ഷനും വൈകാരിക രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകന്‍. സസ്‌പെന്‍ഷനിലായ ഒരു പോലീസുകാരന്റെ വേഷമാണ് ഇര്‍ഫാന്‍ ചെയ്തിരിക്കുന്നത്. ഷബാന ആസ്മി, ജാക്കി ഷെറോഫ് തുടങ്ങിയവരുമുണ്ട് ചിത്രത്തില്‍.
ഇര്‍ഫാന്‍ ഖാന്‍, ഷബാന ആസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. 2007ല്‍ പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ചിത്രമായ സെവന്‍ ഡേയ്‌സിന്റെ റീമേക്കാണ് ജസ്ബാ. ചിത്രം തമിഴിലേക്കും മൊഴി മാറ്റിയെത്തും.
ഒക്ടോബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുക.


