ഐയുടെ ട്രെയ്‌ലര്‍ വന്‍ ഹിറ്റ്

 

വിക്രം നായകനായ ഐയുടെ ട്രെയ്‌ലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം ആളുകള്‍. തമിഴില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണ് ഐ. കഴിഞ്ഞ ദിവസമാണ് ഐയുടെ ഓഡിയോ പ്രകാശനം ചെയ്തത്. ട്രെയ്‌ലറും അന്നു തന്നെ പുറത്തിറക്കി. ചെന്നൈയില്‍ നടന്ന ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നഗറാണ് ഓഡിയോ സിഡിയും ട്രെയ്‌ലറും പുറത്തിറക്കിയത്. ചടങ്ങില്‍ ചെന്നായയുടെ രൂപത്തിലാണ് വിക്രം രംഗപ്രവേശം ചെയ്തത്. അസ്‌കാര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആമി ജാക്‌സനാണു ചിത്രത്തിലെ നായിക. എ.ആര്‍. റഹ്മാനാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളി താരം സുരേഷ് ഗോപിയും ബോളിവുഡ് താരം ഉപെന്‍ പട്ടേലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദീപാവലിക്ക് ചിത്രം തിയെറ്ററില്‍ എത്തും.
Top