ഐബറി ഓക്‌സസ് ഓറ എ1

ഐബറിയുടെ പുതിയ സ്മാര്‍ട് ഫോണ്‍ ഐബറി ഓക്‌സസ് ഓറ എ1 ഇന്ത്യന്‍ വിപണിയില്‍. ഷോപ്പിങ് സൈറ്റായ ‘ഇബേ’ വഴിയാണ് ഫോണ്‍ ലഭിക്കുക. വില 9,990 രൂപ.

ഡുവല്‍ സിം മൊബൈലായ ഓറ എ1 ആന്‍ഡ്രോയിഡ് 4.2.2 കിറ്റ്കാറ്റ് ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. ഗോറില്ല ഗ്ലാസ് സംരക്ഷണമുള്ള 5 ഇഞ്ച് (540×960 പിക്‌സെല്‍) ഒജിഎസ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. മെഡി ടെക്കിന്റെ 1.4 ജിഗാഹെഡ്‌സ് ഒക്ടാകോര്‍ പ്രൊസസറിന്റെ കരുത്തുപകരുന്ന ഫോണില്‍ 1 ജിബി റാമാണുള്ളത്.

2800 എംഎഎച്ച് ബാറ്ററി ജീവന്‍ നല്‍കുന്ന ഓറ എ1 ല്‍ 13 മെഗാപിക്‌സെല്‍ പിന്‍കാമറയും 8 മെഗാപിക്‌സെല്‍ മുന്‍ ക്യാമറയുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 64 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഓറ എ1 നുണ്ട്. 3ജി എച്ച്എസ്പിഎ, വൈഫൈ 802.11, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

Top