ഐഫോണ്‍ 6, 5 എസ് എന്നീ മോഡലുകളുടെ വില കുത്തനെ കുറച്ചു

വന്‍വില കൊടുത്ത് ഐഫോണ്‍ സ്വന്തമാക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഐഫോണ്‍ വില കുത്തനെ കുറച്ചു. വന്‍വിലക്കുറവില്‍ ഐഫോണ്‍ മോഡലുകള്‍ ഇനി സ്വന്തമാക്കാം. ഐഫോണ്‍ 6, 5 എസ് എന്നീ മോഡലുകളുടെ വിലയാണു കുറച്ചിരിക്കുന്നത്.

ഐഫോണ്‍ 6എസ്, 6 എസ് പ്ലസ് പുറത്തിറക്കിയതോടു കൂടി ഐഫോണ്‍ 5എസിന്റെ വിലകുറഞ്ഞു. 16 ജിബി വേരിയന്റിനാണു വിലകുറഞ്ഞിരിക്കുന്നത്. ക്യാഷ്ബായ്ക്ക് ഓഫറില്ലാതെ ആമസോണില്‍ 30,799 രൂപയും ക്യാഷ്ബായ്ക്ക് ഓഫറോടു കൂടി പെയ് റ്റിഎമ്മില്‍ 26,990 രൂപയ്ക്കും ഈ മോഡല്‍ സ്വന്തമാക്കാനാകും.

കഴിഞ്ഞ വര്‍ഷം ദീപാവലിയോടനുബന്ധിച്ചു വിലകുറഞ്ഞിരുന്നു. ഈ വര്‍ഷവും ദീപാവലി സമയത്തു വിലകുറഞ്ഞേക്കാം. എന്നാല്‍ പെയ് റ്റിഎമ്മില്‍ നിന്നും ലഭിക്കുന്നതിലും താഴെയാവില്ല വിലയെന്നു കരുതപ്പെടുന്നു. എട്ട് എംപി പ്രൈമറി ക്യാമറ, 1.2 എംപി മുന്‍ക്യാമറ എന്നിവയോടെയെത്തുന്ന 5എസ് ഐഒഎസ് 9ലും പ്രവര്‍ത്തിക്കും. എ7 ആണു പ്രോസസര്‍.

ഐഫോണ്‍ 6 (64 ജിബി സ്‌പെയ്‌സ് ഗ്രേ മോഡല്‍) 46,380 രൂപയ്ക്കു സ്വന്തമാക്കാനുള്ള അവസരം പെയ് റ്റിഎം ഒരുക്കുന്നു. 1.4 ജിഗാഹെട്ട്‌സ് വേഗതയുള്ള ഡ്യുവല്‍ കോര്‍ പ്രോസസര്‍, 1 ജിബി റാം, 8 എംപിയാണ് പിന്‍ക്യാമറ. വീഡിയോ കോളിങ്, സെല്‍ഫി ഉപയോഗങ്ങള്‍ക്കായി മുന്‍ക്യാമറയുണ്ട്. ഐ ഒ എസ് 8 ല്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലില്‍ ഈ വര്‍ഷം അവസാനത്തോടു കൂടി ഐ ഒ എസ് 9 അപ്‌ഡേഷന്‍ ലഭിക്കും.

Top