ഐഫോണ്‍- 6 വാങ്ങാന്‍ വൃക്ക വിറ്റതിനു പിന്നാലെ പണത്തിനായി യുവാവ് കാമുകിയെ വാടകയ്ക്ക് കൊടുത്തു

ഷാംഗ്ഹായ്: ആപ്പിളിന്റെ പുതിയ ഐഫോണ്‍-6 വിപണി കീഴടക്കിയതോടെ അത് വാങ്ങാനുള്ള തത്രപ്പാടിലാണ് ചൈനക്കാര്‍.സോംഗ്ജിയാംഗ് യൂണിവേഴ്‌സിറ്റി കാംപസില്‍ കാമുകിയെ വാടകയ്ക്കു നല്കുന്നതായി അറിയിച്ച് പ്ലക്കാര്‍ഡും പിടിച്ചു നില്ക്കുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മണിക്കൂര്‍, ദിവസ, മാസാടിസ്ഥാനത്തില്‍ കാമുകി ലഭ്യമാണെന്നും പ്ലക്കാര്‍ഡില്‍ പറയുന്നു. ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കാമുകിയുടെ ചിത്രവും അവളുടെ തൂക്കവും ജനനതീയതിയുമടക്കമുള്ള വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്.

മണിക്കൂറിന് 10 ചൈനീസ് യുവാന്‍, ദിവസക്കൂലി 50 യുവാന്‍, ഒരു മാസത്തേക്ക് 500 യുവാന്‍ എന്നിങ്ങനെയാണ് കാമുകിക്ക് വിലയിട്ടിരിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് പഴ്‌സണല്‍ ഹോട്‌സ്‌പോട്ട് വൈഫൈ ഷെയറിംഗ് മാസ്റ്റര്‍ വഴി കച്ചവടമുറപ്പിക്കാമെന്നും വിദ്യാര്‍ഥിയുടെ പരസ്യത്തില്‍ പറയുന്നു.ഇതാദ്യമായല്ല ചൈനീസ് യുവാക്കളുടെ ആപ്പിള്‍ ഭ്രാന്ത് അതിരുകടക്കുന്നത്. നേരത്തെ ആപ്പിള്‍ ഐഫോണും ഐപാഡും വാങ്ങുന്നതിനായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്വന്തം വൃക്ക വിറ്റത് വാര്‍ത്തയായിരുന്നു.

 

 

Top